കൊച്ചി: പ്രതിഭകളായ സി.വി. രാമൻപിള്ള, ഇ.വി. കൃഷ്ണപിള്ള, അടൂർഭാസി എന്നിവരുടെ അനുസ്മരണ ചടങ്ങ് അടൂരിൽ ഇന്ത്യൻ സൊസൈറ്റി ഒഫ് ഓഥേഴ്‌സിന്റെ കേരളശാഖ സംഘടിപ്പിച്ചു. ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ ഉദ്ഘാടനം ചെയ്തു. ജസ്റ്റിസ് കെ. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു.
സി.വിയെപ്പറ്റി പൂജപ്പുര കൃഷ്ണൻ നായരും ഇ.വിയെപ്പറ്റി ജോർജ് ഓണക്കൂറും സതീസ് സത്യനും സിനിമയും സാഹിത്യവും എന്ന വിഷയത്തെപ്പറ്റി ഡോ. സെബാസ്റ്റ്യനും പ്രഭാഷണനൾ നടത്തി. ഇൻസ സെക്രട്ടറി ജനറൽ പ്രൊഫ. ഡോ.ടി.പി. ശങ്കരൻകുട്ടി നായർ, ഇൻസ സെക്രട്ടറി ചാന്ദ്‌നി ജയരാജ്, പിങ്കി ശ്രീധരൻ എന്നിവർ സംസാരിച്ചു.