van
കനാലിലേയ്ക്ക് മറിഞ്ഞ വാൻ

കോലഞ്ചേരി: ഐരാപുരം മണ്ണൂർ കൂഴൂരിനു സമീപം സ്‌കൂൾ വാൻ കനാലിലേക്ക് മറിഞ്ഞ് മൂന്നുവിദ്യാർത്ഥികൾക്ക് നിസാര പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 2.45 ഓടെയാണ് സംഭവം. അപകടത്തിൽ പുല്ലുവഴി സെന്റ് ജോസഫ് സ്കൂൾ വിദ്യാർത്ഥികളായ എലിസബത്ത്, സാറ, വയുൺ എന്നിവർക്ക് പരിക്കേറ്റു. 8 വിദ്യാർത്ഥികളാണ് വാനിലുണ്ടായിരുന്നത്. വിദ്യാർത്ഥികളെയും ഡ്രൈവറെയും പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ കല്ലിൽ തട്ടി നിയന്ത്രണം വിട്ടാണ് വാഹനം കനാലിലേക്ക് മറിഞ്ഞത്. കനാലിൽ വെള്ളമില്ലാതിരുന്നതിനാൽ ദുരന്തമൊഴിവായി.