കൊച്ചി : ബി.ജെ.പിയുടെ അംഗത്വവിതരണം സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള എറണാകുളത്ത് നിർവഹിച്ചു. ഡോ. കെ. രാധാകൃഷ്ണൻ നായർ, അഡ്വ.ടി.എം. രാമൻ കർത്ത എന്നിവരുൾപ്പെടെ അംഗത്വം സ്വീകരിച്ചു.
ചടങ്ങിൽ ബി.ജെ.പി നേതാക്കളായ എൻ.കെ. മോഹൻദാസ്, എൻ.പി.ശങ്കരൻ കുട്ടി, കെ.എസ്. ഷൈജു. സി.ജി. രാജഗോപാൽ, ഒ.എം. ശാലീന, കെ.എസ്. സുരേഷ്‌കുമാർ, കെ.ജി. ബാലഗോപാൽ, കെ.എസ് . മഹേഷ് പ്രഭു, കെ.പി. ഷിജു എന്നിവർ പങ്കെടുത്തു.