കൊച്ചി : ലംപ്സം ഗ്രാന്റിന്റെ വരുമാനപരിധി രണ്ടര ലക്ഷമായി നിശ്ചയിച്ച സംസ്ഥാന സർക്കാർ നടപടി പുന:പരിശോധിക്കണമെന്ന് ഭാരതീയ പട്ടികജന സമാജം സംസ്ഥാന കൗൺസിൽ യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് രാജു കുമ്പ്ളാൻ അദ്ധ്യക്ഷത വഹിച്ചു. സംഘടനാ സെക്രട്ടറി പ്രദീപ് കെ. കുന്നുകര, ജില്ലാ സെക്രട്ടറി ഷൈജു കാവനത്തിൽ, ഐ.ടി. പുരുഷൻ, സജീവ് പിണർമുണ്ട, കെ.എം. ബാബു, പി.കെ. പങ്കജാക്ഷൻ, പി.കെ. ഗോപി, സി.സി. സജീവൻ, ബാബു കണ്ണൻ, വി.ടി. ഭരതരാജ് തുടങ്ങിയവർ പ്രസംഗിച്ചു.