flat
സുപ്രീംകോടതി പൊളിച്ചുനീക്കണമെന്ന് ഉത്തരവിട്ടമരടിലെ ഫ്ളാറ്റുടമകൾ നഗരസഭാകവാടത്തിന് മുന്നിൽ നടത്തിയ ധർണ്ണ ഡോ:സെബാസ്റ്റ്യൻ പോൾ എം.പി. ഉദ്ഘാടനം ചെയ്യുന്നു..

സ്വന്തം ലേഖകൻ

മരട്:മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിച്ചുനീക്കണമെന്ന സുപ്രീം കോടതി വിധിയിൽ പ്രതിഷേധിച്ച് നാനൂറോളം കുടുംബങ്ങൾ ഇന്നലെ മരട് നഗരസഭാകവാടത്തിന് മുന്നിൽ ധർണ്ണ നടത്തി.ഫ്ളാറ്റുകൾ പൊളിച്ചുനീക്കുമ്പോൾ ഇത്രയും കുടുംബങ്ങളെക്കുറിച്ച് കോടതി ഒന്നും സൂചിപ്പിട്ടില്ല. ജീവിതസമ്പാദ്യം മുഴുവൻ ചെലവഴിച്ച് വാങ്ങിയ ഫ്ളാറ്റുകളിൽ നിന്നും ഒരുസുപ്രഭാതത്തിൽ ഇവരെല്ലാം ഇറങ്ങിപ്പോകണമെന്ന് പറയുമ്പോൾ ഉണ്ടാകുന്ന പാരിസ്ഥിതിപ്രശ്നവും മനുഷ്യാവകാപ്രശ്നങ്ങളും കണ്ടില്ലെന്ന് നടിക്കുന്നത് നീതിന്യായവ്യവസ്ഥക്ക് ചേർന്നതല്ലെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് ഡോ.സെബാസ്റ്റ്യൻപോൾ പറഞ്ഞു. സംസ്ഥാനസർക്കാർ ഇടപെട്ട്,കേന്ദ്രസർക്കാരിനെ കൊണ്ട് ഓർഡിനൻസ് ഇറക്കി പ്രശ്നത്തിന് പരിഹാരമുണ്ടാക്കാനുളള ശ്രമമാണ് വേണ്ടത്. തീരദേശമേഖല ചട്ടം ലംഘനം ചൂണ്ടിക്കാട്ടിയാണ് നിർമ്മാണം ആരംഭിച്ചിട്ടില്ലാത്ത ഒരു ഫ്ളാറ്റുൾപ്പടെ 5 ഫ്ളാറ്റുകൾ പൊളിച്ചുനീക്കാൻ കോടതി ഉത്തരവായത്.ആൽഫസെറൈൻ,ജെയിൻ ഹൗസിംഗ്,ഹോളിഫെയ്ത്,ഗോൾഡൻകായലോരം എന്നിവയാണ് "ലെറ്റ് ഇറ്റ്ബി റിമൂവ്ഡ്" എന്ന ഒറ്റവരിയിൽ പൊളിച്ചുനീക്കാൻ ഉത്തരവിട്ടിട്ടുളളത്. 40വർഷംവരെ വിദേശത്ത് പണിയെടുത്തവരും,30 വർഷത്തിൽക്കൂടുതൽ സംസ്ഥാനസർക്കാരിൽ സേവനമനുഷ്ഠിച്ചവരും അടക്കം 350ഫ്ളാറ്റുടമകളാണ് നാല് ഫ്ലാറ്റുകളിലുമായി താമസിച്ചുവരുന്നവർ.ധർണ്ണയിൽ അഡ്വ.ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. മുൻമന്ത്രി കെ.ബബു,ജോർജ്ജ്കോവൂർ,ബ്ളെസ്സി,മേജർരവി,സിബിൻതാഹീർ,മരട് നഗരസഭ പ്രതിപക്ഷപാർലിമെന്റ്റി പാർട്ടി നേതാവ് കെ.എ.ദേവസി,കെ.എം.സി.എ.ലീഗൽഫോറം പ്രതിനിധി ജസ്റ്റിൻ കരിപ്പാട്ട്,ബി.ജെ.പി.മണ്ടലം പ്രസിഡന്റ് യു.മധുസൂധനൻനായർ,കോൺഗ്രസ്സ് മണ്ടലം പ്രസിഡന്റ് ആർ.കെ.സുരേഷ്ബാബു,തുടങ്ങിയവർ പ്രസംഗിച്ചു.

#ഒരായുസ് മുഴുവൻ വിദേശത്തും,നാട്ടിലും പണിയെടുത്ത് നേടിയ സമ്പാദ്യം മുഴുവനും ചെലവഴിച്ചാണ് സുരക്ഷിത ജീവിതമാകുമെന്ന് കരുതിയ ഫ്ളാറ്റുകൾ പ്രവാസികൾ വാങ്ങിയത്

അഡ്വ:ഷംസുദ്ദീൻകരുനാഗപ്പളളി,​സമിതിചെയർമാൻ

# ഡീംഡ് ഡിമോളീഷൻ നടത്തണം

2019ലെ തീരനിയന്ത്രണ വിജ്ഞാപനപ്രകാരം നിലവിൽ പ്രദേശം സി.ആർ.ഇസെഡ് 2ൽ പെട്ടിരിക്കുകയാണ്. എന്നാൽ കോസ്റ്റൽ സോൺ മാപ്പും പ്ളാനും ഏഴ് മാസമായിട്ടും തയ്യാറാക്കിയിട്ടില്ല. പുതിയ നിയമം പ്രാബല്യത്തിൽ വരുമ്പോൾ ഇപ്പോൾ പൊളിച്ചു നീക്കുന്നകെട്ടിടങ്ങളുടെ സ്ഥലത്ത് അതേവിവിസ്തൃതിയിലുളള പുതിയനിർമ്മാണത്തിന് അപേക്ഷിച്ചാൽ നഗരസഭക്ക് അതിന് അനുവാദം കൊടുക്കേണ്ടിവരുന്ന സാഹചര്യമുണ്ട്.അതുകൊണ്ട് "ഡീംഡ് ഡിമോളീഷൻ" നടത്തി പൂർവകാല പ്രാബല്യത്തോടെ ഫ്ളാറ്റുകളെ നിർമ്മാണത്തെ സാധൂകരിക്കുന്നതാണ് മാനുഷീകം.

#നിയമലംഘനം അറിഞ്ഞിരുന്നെങ്ങിൽ ഫ്ലാറ്റ് വാങ്ങില്ലായിരുന്നു

നിയമപരമായ എല്ലാനടപടിക്രമങ്ങളും പാലിച്ച് ഫീസുകളും നഗരസഭയിലടച്ചാണ് ഫ്ളാറ്റുകൾ സ്വന്തമാക്കിയത്.വൈദ്യുതികണക്ഷൻഎടുക്കുമ്പോഴും ഒക്കുപെൻസി സർട്ടിഫിക്കറ്റ് നൽകുമ്പോഴും,വാട്ടർകണക്ഷൻ എടുത്തപ്പോഴും ഒന്നും ഫ്ളാറ്റുകൾ വാങ്ങുന്നസമയത്ത് നിയമലംഘനം നടന്നകാര്യം അറിഞ്ഞില്ലെന്നും അറിഞ്ഞിരുന്നെങ്കിൽ വാങ്ങുമായിരുന്നില്ലെന്നും താമസക്കാർ പറഞ്ഞു.

കോടതിയുടെ ഉത്തരവിനെ ബഹുമാനിക്കുന്നതോ‌ടൊപ്പം ഫ്ളാറ്റിലെ താമസക്കാർചോദിക്കുന്നതിങ്ങനെ എല്ലാം നഷ്ടപ്പെട്ടവരായി തെരുവിലേക്കിറങ്ങാൻ ഞങ്ങൾ ചെയത തെറ്റ് എന്ത് ?