ചേരാനല്ലൂർ : ബി.ഡി.ജെ.എസ് ചേരാനല്ലൂർ പഞ്ചായത്ത് പ്രവർത്തകസംഗമം മണ്ഡലം പ്രസിഡന്റ് കെ.കെ. പീതാംബരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.ജെ. സോജൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് എം.വി. രവി, എ.കെ. വിദ്യാധരൻ, ജിജി എം.പി., മണ്ഡലം സെക്രട്ടറി ഐ. ശശിധരൻ, പഞ്ചായത്ത് കമ്മിറ്റിയംഗം സുകുമാരൻ എന്നിവർ പ്രസംഗിച്ചു.

വാർഡ്, ബൂത്ത് കമ്മിറ്റികൾ പുന:സംഘടിപ്പിക്കാനും ഒാണക്കിറ്റ്, ഓണപ്പുടവ എന്നിവയോടെ ഓണം ആഘോഷിക്കാനും യോഗം തീരുമാനിച്ചതായി നേതാക്കൾ അറിയിച്ചു.