lions
ലയൺസ് ക്ലബ്ബ് ഡിസ്ട്രക് 318 സിയൂടെ സേവന പ്രവർത്തനങ്ങളുടെയും സ്ഥാനരോഹണത്തിന്റെ ഉദ്ഘാടനം ഇന്റർനാഷണൽ വൈസ് പ്രസിഡന്റ് ബ്രയൺ ഇഷീഹൻ നിർവഹിക്കുന്നു. ജോസഫ് ജൂനിയർ മനോജ്, ജോസ് മംഗലി, കുരിയൻ ആന്റണി, വി. വിജയകുമാർ രാജു, ലോറി ഷീഹൻ, അജ്ഞനരാജേഷ്, രാജേഷ് കോളരിയക്കൽ, വി.പി. നന്ദകുമാർ, ആർ.ജി. ബാലസുബ്രഹ്മണ്യൻ, ദാസ് മങ്കിടി, എ.വി. വാമനകുമാർ, വി.സി. ജെയിംസ്, ഓമനജെയിംസ്, വിൻസെന്റ് കല്ലറക്കൽ എന്നിവർ സമീപം

കൊച്ചി : ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് 318 ഇയുടെ 2019 -20 വർഷത്തിലെ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവനപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഇന്റർനാഷണൽ വൈസ് പ്രസിഡന്റ് ബ്രയൺ ഇ. ഷീഹൻ ഉദ്ഘാടനം ചെയ്തു. ഗവർണർ രാജേഷ് കോളരിക്കൽ അദ്ധ്യക്ഷത വഹിച്ചു.

ക്യാബിനറ്റ് ഭാരവാഹികളുടെ സ്ഥാനാരോഹണം ഇന്റർനാഷണൽ ഡയറക്ടർ വി. വിജയകുമർ രാജുവും ഡിസ്ട്രിക്റ്റ് ഡയറക്ടറിയുടെ പ്രകാശനം ഇന്റർനാഷണൽ ഡയറക്ടർ വി.പി. നന്ദകുമാറും നിർവഹിച്ചു. മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ എ.വി. വാമനകുമാർ, വൈസ് ഗവർണർമാരായ ആർ.ജി. ബാലസുബ്രഹ്മണ്യം, വി.സി. ജെയിംസ്, ക്യാബിനറ്റ് സെക്രട്ടറി വിൻസെന്റ് കല്ലറയ്ക്കൽ, ട്രഷറർ കുര്യൻ ആന്റണി, മുൻ ഗവർണർ ദാസ് മങ്കിടി, ജനറൽ കൺവീനർ ജോസ് മംഗലി, തോമസ് പാറയ്ക്കൽ, കെ.വി. മത്തായി, ജോർജ് സാജു, വി.എസ്. ജയേഷ്, ലിയോ കൗൺസിൽ പ്രസിഡന്റ് ജോസഫ് ജൂനിയർ മനോജ്, വനിതാ ഫോറം പ്രസിഡന്റ് ഡോ. ജിതജീവൻ എന്നിവർ പ്രസംഗിച്ചു.

ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലെ ആശുപത്രികൾക്ക് ഡയാലിസിസ് യൂണിറ്റുകൾ സമ്മാനിച്ചു.