പിറവം: പിതൃക്കൾക്കും പുണ്യാത്മാക്കൾക്കും ആത്മശാന്തിയേകുന്ന കർക്കടകവാവു ബലി ഇന്ന്. പിതൃപുണ്യം തേടി ആയിരങ്ങളാണ് കിഴക്കൻ മേഖലയിലെ ക്ഷേത്രങ്ങളിൽ എത്തുന്നത്. ആലുവ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ എത്തുന്നന പാഴൂർ പെരും തൃക്കോവിൽ ക്ഷേത്രത്തിൽ വെളുപ്പിന് 4.30 മുതൽ ബലിതർപ്പണത്തിന് ഭക്തജനങ്ങൾ എത്തി തുടങ്ങി.
മേൽശാന്തി മനോജ് നമ്പൂതിരിയുടെ നേതൃത്വത്തിൽ തിലഹോമവും സായൂജ്യ പൂജയും നടന്നു. ബലിതർപ്പണ ചടങ്ങുകൾക്ക് ശാന്തിമാർ നേതൃത്വം നൽകി. സ്നാന ഘട്ടങ്ങളിൽ പുലർച്ചെ തിരക്കനുഭവപ്പെട്ടു.
പിറവം പുഴയിൽ ജലനിരപ്പ് ഉയർന്നതിനാൽ ബാരിക്കേഡുകൾ തീർത്തിരുന്നു. അഗ്നിശമന സേനാ വിഭാഗവും പൊലീസും സ്ഥലത്തുണ്ട്. ഏഴക്കരനാട് തിരു ബലി മഹാദേവ ക്ഷേത്രത്തിൽ തന്ത്രി മനയാതാറെറത്ത് ചന്ദ്രശേഖരൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ
മൂവാറ്റുപുഴയാറിന്റെ തീരത്തുള്ള രാമമംഗലം അപ്പാട്ട് ക്ഷേത്രത്തിലും ബലിതർപ്പണ ചടങ്ങുകൾ ഉണ്ട്