കൊച്ചി : മത്സ്യബന്ധന യാനങ്ങളുടെ ലൈസൻസ്, ഹാർബറിലെ പ്രവേശന ഫീസ് എന്നിവ വർദ്ധിപ്പിച്ചത് പിൻവലിക്കണമെന്ന് ആർ.എസ്.പി ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി.ടി സുരേഷ് ബാബു ആവശ്യപ്പെട്ടു. ലൈസൻസ് ഫീസ് കുറയ്ക്കുന്നതിൽ ബോട്ടുടമകൾക്ക് ഫിഷറീസ് മന്ത്രി നൽകിയിരുന്ന ഉറപ്പു പാലിക്കുവാൻ തയ്യാറാകണം.
മത്സ്യമേഖലയ്ക്ക് പ്രഹരമേൽപ്പിക്കുന്ന നിലപാടുകൾ തിരുത്തണമെന്നും സൗഹൃദ അന്തരീക്ഷം പുനസ്ഥാപിക്കാനും സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.