കൊച്ചി: പൊലീസിന് അമിതാധികാരം നൽകുന്ന പൊലിസ് കമ്മിഷണറേറ്റ് നടപ്പാക്കരുതെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി ഇന്ന് കൊച്ചിയിൽ പൗരാവകാശ സംഗമം നടത്തുന്നു. വൈകീട്ട് നാലിന് എറണാകുളം വൈ.എം.സി.എ ഹാളിൽ നടക്കുന്ന സംഗമം ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും. എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അശ്റഫ് മൗലവി അദ്ധ്യക്ഷനാകും. അഡ്വ. കെ .പി. മുഹമ്മദ് ശരീഫ്, അഡ്വ. കെ .എസ്. മധുസൂദനൻ, അഡ്വ. പി .കെ. ശാന്തമ്മ, എം .എൻ രാവുണ്ണി, അഡ്വ. തുഷാർ നിർമൽ സാരഥി, എം കെ മനോജ്കുമാർ, റോയി അറയ്ക്കൽ, ഷെമീർ മാഞ്ഞാലി തുടങ്ങിയവർ സംസാരിക്കും