കാലടി: മാണിക്കമംഗലം തുറയുടെ തെക്കേ അറ്റമായ പുളിയേലിപ്പടിയിൽ പാടശേഖരത്തു മദ്യ ,മയക്ക് മരുന്നു ലോബികളുടെ വിളയാട്ടം വർദ്ധിച്ചു.വൈകിട്ട് ഏഴ് മണിയോടെ വിവിധ പ്രദേശങ്ങളിൽ നിന്ന് എത്തുന്ന സംഘാംഗങ്ങൾ രാത്രി വളരെ വൈകിയും തുറയുടെ പരിസരത്ത് തമ്പടിക്കും. ഇവർ ഉപയോഗിക്കുന്ന സിഗരറ്റ്, തീപ്പെട്ടി, ശീതള പാനിയ കുപ്പികൾ, പ്ലാസ്റ്റിക്ക് കുപ്പികൾ, മദ്യ കുപ്പികൾ ഭക്ഷണവേസ്റ്റുകൾ എന്നിവയുടെ അവശിഷ്ടങ്ങൾ തുറക്ക് സമീപത്തും, റോഡരികിലുംകാണാം.ഇതിന് പുറമേയാണ് പ്രദേശത്തെ പാടശേഖരങ്ങളിലും, തണ്ണീർ തടത്തിലും കോഴിവേസ്റ്റുകൾ ഉൾപ്പെടെയുള്ള
മാലിന്യ നിക്ഷേപം. പഴന്തുണിക്കെട്ടുകൾ, വീട് മാലിന്യങ്ങൾ, പ്ലാസ്റ്റിക് കുപ്പികൾ തുടങ്ങി വിവിധ മാലിന്യവേസ്റ്റുകളാണ് ചിത്ര പറയത്ത് റോഡരികിൽ സാമൂഹ്യ വിരുദ്ധർ ഉപേക്ഷിക്കുന്നത്. അപരിചിതരുടെ വരവും, രാത്രി സമയങ്ങളിലെ ആഘോഷങ്ങളും, മാലിന്യ നിക്ഷേപവും പരിസരവാസികൾക്ക് തലവേദനയയായി . ചിറയുടെ പരിസരത്ത് വെളിച്ചമില്ലാത്തത് വളരെ സൗകര്യമായി. നാട്ടുകാർ പലവട്ടം പൊലിസിലും, എക്സൈസിലും പരാതിപ്പെട്ടിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്ന് പരിസരത്തുള്ളവർ പരാതിപ്പെട്ടു. സ്കൂൾ വിദ്യാർത്ഥികളും എത്തുന്നതായി പരാതിയുണ്ട്.