കൊച്ചി : കളമശേരിയിലെ സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് ആൻഡ് എൻട്രപ്രണർഷിപ്പ് (സൈം) ദേശീയ വിദ്യാഭ്യാസ നയത്തെുറിച്ചു ചർച്ച സംഘടിപ്പിച്ചു. സൈം സൊസൈറ്റി പ്രസിഡന്റ് പി.സി. സിറിയക് മോഡറേറ്ററായിരുന്നു. കാലിക്കറ്റ് സർവകലാശാല ഇൻറ്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ ഫിനാൻഷ്യൽ എക്കണോമിക്‌സ് ആൻഡ് എൻജിനീയറിംഗ് മുൻ കോ ഓർഡിനേറ്റർ ഡോ.ഇ.എം. തോമസ് മുഖ്യപ്രഭാഷണം നടത്തി.

ഡോ. പ്രശാന്ത് പാലക്കാപ്പള്ളിൽ, ഡോ. ജെയ്‌സൺ മുളേരിക്കൽ, പ്രൊഫ. കൊച്ചുറാണി ജോസഫ്, ഡോ. ചാക്കോച്ചൻ ഞാവള്ളിൽ എന്നിവർ ചർച്ച നയിച്ചു.