കൊച്ചി: റോട്ടറി കൊച്ചിൻ സെൻട്രൽ ഓപ്പൺ ഗോൾഫ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. മാനസികാരോഗ്യ കുറവുള്ളവരുടെ പുനരധിവാസ പദ്ധതിക്ക് വേണ്ടി ധനസമാഹരണം നടത്തുകയാണ് ലക്ഷ്യം. റോട്ടറി ഓപ്പൺ ഗോൾഫ് ടൂർണമെന്റ്2020 എന്ന പേരിലുള്ള ടൂർണമെന്റ് ജനുവരി 11,12 തിയതികളിൽ സിയാൽ ഗോൾഫ് ക്ലബ്ബിൽ നടക്കും. ഇന്ത്യയിലും വിദേശത്ത് നിന്നുമായി 150 ലേറെ ഗോൾഫ് താരങ്ങൾ ടൂർണമെന്റിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. റോട്ടറി സെൻട്രൽ പ്രസിഡന്റ് സി.എ. രൂപേഷ് രാജഗോപാൽ, ഫിലിപ് തോമസ്, ബൈജു മാണി പോൾ, ടി വിനയാകുമാർ, സി..എ. വി സത്യനാരായണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.