വൈപ്പിൻ: എളങ്കുന്നപ്പുഴ ഗവ. കോളേജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി എ. എസ് അനീഷിനെ കഞ്ചാവ് മാഫിയാ സംഘം ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് സി .പി. എമ്മിന്റെ നേതൃത്വത്തിൽ എളങ്കുന്നപ്പുഴയിൽ രാഷ്ട്രീയ വിശദീകരണ യോഗം നടത്തി. സംസ്ഥാന കമ്മിറ്റിയംഗം സി എം ദിനേശ് മണി ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം ബി വി പുഷ്‌കരൻ അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറിയറ്റംഗം കെ എൻ ഉണ്ണിക്കൃഷ്ണൻ, ഏരിയ കമ്മിറ്റിയംഗം എ പി പ്രിനിൽ, ലോക്കൽ സെക്രട്ടറി എ കെ ശശി, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റംഗം വി എം ജുനൈദ്, എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് അമൽജോസ് എന്നിവർ സംസാരിച്ചു.