k-v-thomas
ബോട്ടുടമകളുടെ വർദ്ധിപ്പിച്ച ലൈസൻസ് ഫീസിനെതിരെ ബോട്ടുടമകളുടെയും തൊഴിലാളികളുടെയും മാർച്ച് കെ.വി. തോമസ് ഉദ്ഘാടനം ചെയ്യുന്നു.


വൈപ്പിൻ: ഫിഷിംഗ് ബോട്ടുകളുടെ ലൈസൻസ് ഫീസ് പത്തിരട്ടിയാക്കി വർദ്ധിപ്പിച്ചതിനെതിരെ വൈപ്പിൻ-മുനമ്പം മേഖലയിലെ ബോട്ടുടമകളുടെയും തൊഴിലാളി സംഘടനകളുടെയും ആഭിമുഖ്യത്തിൽ വൈപ്പിൻ ഫിഷറീസ് ഓഫീസിലേക്ക് മാർച്ച് നടത്തി.
ഗോശ്രീ ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് മുൻ കേന്ദ്രമന്ത്രി കെ.വി. തോമസ് ഉദ്ഘാടനം ചെയ്തു. കെ.കെ. പുഷ്‌കരൻ അദ്ധ്യക്ഷത വഹിച്ചു. കെ.ബാബു, ജോസഫ് സേവ്യർ കളപ്പുരക്കൽ, പി.പി. ഗിരീഷ്, വി.ദിനകരൻ, കെ.കെ. വേലായുധൻ എന്നിവർ സംസാരിച്ചു.