അങ്കമാലി:എ.പി.കുര്യൻ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തിൽ സംഘപരിവാർ ഭീഷണി ക്കെതിരെഐക്യദാർഢ്യസദസ് സംഘടിപ്പിച്ചു.സാംസ്കാരിക നായകർക്കെതിരെ സംഘപരിവാർ ഉയർത്തുന്ന ഭീഷണിയിൽ പ്രതിഷേധിച്ചു. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ ഷാജി നീലീശ്വരവും എ.പി.കുര്യൻ പഠനകേന്ദ്രം ചെയർമാൻ അഡ്വ.കെ.കെ ഷിബുവും ചേർന്ന് ഉദ്ഘാടനം ചെയ്തു. ലൈബ്രററി സെക്രട്ടറി കെ.പി റെജീഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പ്രസിഡണ്ട് കെ.എസ് മൈക്കിൾ അദ്ധ്യക്ഷത വഹിച്ചു. കെ..ആർ.ബാബു, കെ.കെ.ശിവൻ, എ സി ജയൻ, വിനീത ദിലീപ് എന്നിവർപ്രസംഗിച്ചു.