കൊച്ചി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 75ാം ജന്മവാർഷികവും രാജീവ് യൂത്ത് ഫൗണ്ടേഷന്റെ ദേശീയ സമ്മേളനവും ആഗസ്റ്റ് 20,21 തീയതികളിൽ നടക്കും. ഡൽഹി പാർലമെന്റ് ഹാളിൽ നടക്കുന്ന ചടങ്ങിൽ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, മൻമോഹൻ സിംഗ്, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ പങ്കെടുക്കും. കേരളത്തിൽ നിന്ന് എ .കെ .ആന്റണി, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, കെ .സി വേണുഗോപാൽ തുടങ്ങിയ നേതാക്കളും ചടങ്ങിൽ സംബന്ധിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദേശീയ സെമിനാറും ഗ്ലോബൽ സമ്മിറ്റും അവാർഡ് ദാനവും ചടങ്ങിൽ നടക്കും. ടി. എൻ ഗോപകുമാർ, ഫിറോസ് കുന്നുംപറമ്പിൽ, രമേശ് ചെന്നിത്തല തുടങ്ങിയവർക്ക് പുരസ്കാരം സമ്മാനിക്കും. ഫൗണ്ടേഷൻ ചെയർമാൻ റഷീദ് പറമ്പൻ, ജനറൽ സെക്രട്ടറി സിബി ജോസഫ്, ബെന്നി പെരുവന്താനം, റജീന, വേണുഗോപാൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.