പെരുമ്പാവൂർ: വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സി ഐ ടി യു ജില്ലാ വാഹന പ്രചരണ ജാഥയ്ക്ക് സ്വീകരണം നൽകി. യാത്രിനിവാസിൽ ചേർന്ന സമ്മേളനം സി .ഐ. ടി .യു ഏരിയാ സെക്രട്ടറി കെ ഇ നൗഷാദ് ഉദ്ഘാടനം ചെയ്തു. സി .വി ജിന്ന അധ്യക്ഷനായി. ജാഥാ വൈസ് ക്യാപ്റ്റൻ എം ബി അബ്ദുൾ കരീം, എം എ അബു എന്നിവർ സംസാരിച്ചു. വഴിയോര കച്ചവട നിയമം എല്ലാ പഞ്ചായത്തിലും നടപ്പിലാക്കുക അന്യായമായ ഒഴിപ്പിക്കൽ അവസാനിപ്പിക്കുക, ക്ഷേമനിധി നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആഗസ്റ്റ് ഒന്നു മുതൽ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന അനിശ്ചിതകാല രാപ്പകൽ സത്യാഗ്രഹത്തിന്റെ പ്രചരണാർത്ഥമാണ് ജാഥ .