അങ്കമാലി: ഡീ പോൾ ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻറ് ടെക്‌നോളജി(ഡിസ്റ്റ്) കാമ്പസിൽ കൊമേഴ്‌സ് വിഭാഗം വിദ്യാർത്ഥികൾ ഭക്ഷണമേള -ലാ ഫോയർ 2019 സംഘടിപ്പിച്ചു.കോമേഴ്‌സ് വിദ്യാർഥി കൂട്ടായ്മയായ ക്ലബ് ബീറ്റയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ഭക്ഷണമേള ഒരുക്കിയത്. ക്ലബ് ബീറ്റയുടെ ഉദ്ഘാടനം ഡിസ്റ്റ് ഫിനാൻസ് ഡയറക്ടർ ഫാ. ലിൻഡോ പുതുപ്പറമ്പിലും, ഭക്ഷണമേള ഉദ്ഘാടനം കോളേജ് ഡയറക്ടർ ഫാ. ജോർജ് പോട്ടയിലും നിർവഹിച്ചു. ക്ലബ് ബീറ്റ ഭാരവാഹികളെ പ്രിൻസിപ്പൽ ഡോ. സി .ജെ ഉണ്ണി അനുമോദിച്ചു. കൊമേഴ്‌സ് വിഭാഗം മേധാവി അസോ. പ്രൊഫ. അനോഷ് പോൾ, സ്റ്റാഫ് ഇൻ ചാർജ് അസിസ്റ്റൻറ് പ്രൊഫ. മഞ്ജു ജിതേഷ്, വിദ്യാർത്ഥി പ്രതിനിധികളായ ജോൺസ് റോയി, ദേവകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.