മരട്.മരടിലെ ഫ്ളാറ്റുടമകൾ നഗരസഭകവാടത്തിന് മുന്നിൽ നടത്തിയ ധർണ്ണയ്ക്ക് ഗ്ളോബൽപ്രവാസി അസോസിയേഷൻ ഭാരവാഹികൾ പിന്തുണയുമായെത്തി.ജീവിതകാലം മുഴുവൻ വിദേശത്ത്പണിയെടുത്തശേഷം തിരിച്ചെത്തി നിക്ഷേപത്തിനും സുരക്ഷിതതാമസത്തിനും ഒരുങ്ങുന്നപ്രവാസികൾക്ക് ജന്മ നാട്ടിൽ കാത്തിരിക്കുന്നത് ആത്മഹത്യയും,അഴിമതിയും,നിയമക്കുരുക്കും,രാഷ്ട്രീയപകപോക്കലുകളും നൽകുന്ന ചിലഞെട്ടിപ്പിക്കുന്ന ഓർമ്മകൾ പങ്കുവയക്കുന്ന ബാനറുകളാണ് അവർ വഹിച്ചിരുന്നത്.സുഗതനും,സാജനും ശേഷം തൂത്തുകയർസമ്മാനിക്കപ്പെടുന്ന പ്രവാസി ആര് എന്ന് ചോദ്യം ധണ്ണയിലുയർത്തിയബാനറിലെ ശ്രദ്ധാകേന്ദ്രമായി.ചെയർമാൻ ജോസ് നോയൽ,വൈസ് ചെയർമാൻ ബേബിച്ചൻ,രക്ഷാധികാരി ഡോ.സോമൻ,വൈസ് പ്രസിഡന്റ് രാമഭദ്രൻ ബഷീർചേർത്തല ,ജില്ലാപ്രസിഡന്റ് നൗഷാദ് തുടങ്ങിയവർപങ്കെടുത്തു.