പള്ളുരുത്തി: കർക്കിടക വാവുബലിക്ക് കൊച്ചിയിലെ ക്ഷേത്രങ്ങൾ ഒരുങ്ങി. പള്ളുരുത്തി ഭവാനീശ്വര ക്ഷേത്രത്തിൽ ഒരേ സമയം അയ്യായിരം പേർക്ക് ബലിയിടാനുള്ള ബലിത്തറകൾ ഒരുങ്ങി കഴിഞ്ഞു. മേൽശാന്തി പി.കെ.മധു കർമ്മങ്ങൾക്ക് നേത്യത്വം നൽകും.പുലർച്ചെ 5ന് ബലികർമ്മങ്ങൾ ആരംഭിക്കുമെന്ന് ഭാരവാഹികളായ എ.കെ.സന്തോഷ്, കെ.ആർ.മോഹനൻ, സി.പി.കിഷോർ എന്നിവർ അറിയിച്ചു.പെരുമ്പടപ്പ് ശങ്കരനാരായണ ക്ഷേത്രത്തിൽ മേൽശാന്തി സന്തോഷ്, കുമ്പളങ്ങി ഇല്ലിക്കൽ അർദ്ധനാരീശ്വര ക്ഷേത്രത്തിൽ മേൽശാന്തി കണ്ണനും പുല്ലാർ ദേശം ശങ്കരനാരായണ ക്ഷേത്രത്തിൽ മേൽശാന്തി ഭുവനചന്ദ്രനും, പെരുമ്പടപ്പ് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ മേൽശാന്തി ഹരിയും മുഖ്യ കാർമ്മികത്വം വഹിക്കും. കുമ്പളങ്ങി കണ്ടത്തിപറമ്പ്, തോപ്പുംപടി രാമേശ്വരം, ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി, ചെല്ലാനം തുടങ്ങിയ വിവിധ ക്ഷേത്രങ്ങളിലും ബലികർമ്മങ്ങൾ പുലർച്ചെ 5ന് തന്നെ ആരംഭിക്കും.
വാവുബലി ഇന്ന്
കൊച്ചി: എറണാകുളം ശ്രീ അയ്യപ്പൻ കോവിലിന്റെ ക്ഷേത്രമൈതാനിയിൽ ഇന്ന് രാവിലെ 5.30 മുതൽ ക്ഷേത്രം മേൽശാന്തി പി.എ സുധിയുടെ മുഖ്യ കാർമികത്വത്തിൽ കർക്കടക വാവുബലി തർപ്പണത്തിനുള്ള സൗകര്യം ശ്രീനാരായണ ധർമ്മസമാജം ഭരണസമിതി ഒരുക്കിയിട്ടുണ്ട്. ബലിതർപ്പണത്തിന് ശേഷം പ്രഭാത ഭക്ഷണവും ഉണ്ടായിരിക്കും.
ഇടപ്പള്ളി : പോണേക്കര എസ് .എൻ .ഡി .പി 163.ശാഖ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിൽ കർക്കിടക വാവുബലി കർമ്മങ്ങൾ ബുധനാഴ്ച പുലർച്ചെ 4.30.ന് തുടങ്ങും .പൂജാരി ജഗദീശൻ ശാന്തിയുടെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത് . നൂറു കണക്കിന് ആളുകൾക്ക് കർമ്മങ്ങൾ നടത്താനുള്ളക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട് .
വടുതല : ശ്രീനാരായണ ധർമ്മപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഇന്നു പുലർച്ച 5 മുതൽ കർക്കടക വാവുബലി ആരംഭിക്കുമെന്ന് എസ്.എൻ.ഡി.പി യോഗം ശാഖാ സെക്രട്ടറി അറിയിച്ചു.
കർക്കിടക വാവ് ബലിതർപ്പണം
◉ഇടപ്പള്ളി : പോണേക്കര എസ് .എൻ .ഡി .പി 163.ശാഖ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ കർക്കിടക വാവുബലി കർമ്മങ്ങൾ ബുധനാഴ്ച പുലർച്ചെ 4.30.ന് തുടങ്ങും .മേൽശാന്തി ജഗദീശൻ ശാന്തിയുടെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത് . നൂറു കണക്കിന് ആളുകൾക്ക് കർമ്മങ്ങൾ നടത്താനുള്ളക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട് .
◉വടുതല : ശ്രീനാരായണ ധർമ്മപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഇന്നു പുലർച്ച 5 മുതൽ കർക്കടക വാവുബലി ആരംഭിക്കുമെന്ന് എസ്.എൻ.ഡി.പി യോഗം ശാഖാ സെക്രട്ടറി അറിയിച്ചു.
◉നെട്ടൂർ. തിരുനെട്ടൂർ മഹാദേവർ ക്ഷേത്രത്തിൽ രാവിലെ 5 മണി മുതൽകർക്കിടക ബലിതർപ്പണം ആരംഭിക്കും. ശിവക്ഷേത്രത്തിൽ മധുസൂധനൻ നമ്പൂതിരിയും,വിഷ്ണുക്ഷേത്രത്തിൽ വിജയരാജ് എമ്പ്രാന്തിരിയുംകാർമ്മികത്വംവഹിക്കും.ബലിതർപ്പണത്തിനായി എത്തുന്ന ഭക്തജനങ്ങൾആദ്യംശിവക്ഷേത്രത്തിലും,പിന്നെ വിഷ്ണു ക്ഷേത്രത്തിലും ദർശനം നടത്തി വഴിപാടുകൾ അർപ്പിച്ചതിനു ശേഷം പിതൃതർപ്പണം നടത്തുന്നതാണ് ഇവിടുത്തെ ചടങ്ങ്. വർഷത്തിൽ 365 ദിവസവും ബലിതർപ്പണം നടത്താൻ കഴിയുന്നു എന്നത് ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.
◉മരട്:തുരുത്തിഭഗവതിക്ഷേത്രത്തിരാവിലെ 5മണിക്ക് പ്രമോദ്ശാന്തിയുടെ കാർമ്മികത്വത്തിൽ ബലിതർപ്പണം ആരംഭിക്കും.
◉പനങ്ങാട്:ശ്രീവല്ലീശ്വരക്ഷേത്രത്തിൽരാവിലെ 5മണിക്ക്ശാന്തൻ ശാന്തിയുടെ കാർമ്മിത്വത്തിൽ ബലിതർപ്പണം ആരംഭിക്കും.