തൃക്കാക്കര : വിവിധ കണ്ടെയ്‌നർ ലോറി ഓണേഴ്‌സ് യൂണിയനുകളും വർക്കേഴ്സ് യൂണിയനുകളും നടത്തിവന്ന സമരം പിൻവലിച്ചു കളക്ടർ എസ്. സുഹാസിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചർച്ചയിലാണ് തീരുമാനം. ഒരു മാസത്തേയ്ക്ക് കണ്ടെയ്‌നർ ലോറി പാർക്കിംഗ് സ്ഥലങ്ങളായ അർപ്പിത, ബി.പി.സി.എൽ , നാജ്‌കോ എന്നിവിടങ്ങളിലെ പാർക്കിംഗ് സൗകര്യങ്ങൾ പൂർണ്ണമായും ഉപയോഗപ്പെടുത്തിയതിന് ശേഷം പിന്നീടുളള ലോറികൾ ഫീസ് നൽകി ഉപയോഗിക്കുന്ന വ്യവസ്ഥയിൽ പോർട്ട് ട്രസ്റ്റിന്റെ എൽ.എൻ.ജി റോഡിൽ വൺലൈൻ പാർക്കിംഗ് അനുവദിക്കും.