അങ്കമാലി: കെ.പി.എം.എസ്.മഞ്ഞപ്ര ശാഖയുടെ കുടുംബയോഗവും, ഔഷധകഞ്ഞി വിതരണവും നടത്തി.സി.സി.തങ്കമ്മയുടെ വസതിയിൽ നടന്ന യോഗം അങ്കമാലി യൂണിയൻ കമ്മിറ്റിയംഗം എം.എസ്. പ്രഹ്ളാദൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് സി.എ.സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു.ഔഷധ കഞ്ഞി വിതരണം യൂണിയൻ സെക്രട്ടറി വി.വി.കുമാരൻ ഉദ്ഘാടനം ചെയ്തു. ശാഖ സെക്രട്ടറി മാലതി കുഞ്ഞുമോൻ ,കമ്മിറ്റിയംഗം എ.കെ.ശിവൻ, സി.സി.തങ്കമ്മ എന്നിവർ പ്രസംഗിച്ചു.