road-kuzhi
വല്ലം കൊച്ചങ്ങാടി പഴയപാലത്തിൽ രൂപപ്പെട്ട ഗർത്തം

പെരുമ്പാവൂർ: വല്ലം കൊച്ചങ്ങാടി പഴയപാലം അപകടത്തിൽ. പാലത്തിൽ സ്ഥാപിച്ച ക്രോസ് ബാറിന്റെ കാൽനാട്ടിയ സ്ഥലത്താണ് ചെറിയ കുഴി പിന്നീട് വലിയ ഗർത്തമായി രൂപാന്തരപ്പെട്ടത്. സാമൂഹ്യ വിരുദ്ധർ ചെറു വാഹനങ്ങൾ കടത്തികൊണ്ടുപോകാനായി ക്രോസ് ബാർ മുകളിലേക്ക് പൊക്കി വെയ്ക്കുന്നതാണ് കുഴി രൂപപ്പെടാൻ കാരണം. ഇത് പിന്നീട് ഗർത്തമായി രൂപാന്തരപ്പെട്ടു. ഒന്നര വർഷം മുമ്പ് വല്ലത്തുള്ള സന്നദ്ധ സംഘടനയായ പൈതൃക സംരക്ഷണ സമിതി പാലത്തിന്റെ അപകടാവസ്ഥ അധികാരികളെ ബോദ്ധ്യപ്പെടുത്തിയതിനെ തുടർന്ന് പി.ഡബ്ലിയു.ഡി എക്‌സി.എഞ്ചിനീയർ അടങ്ങുന്ന സംഘം സ്ഥലപരിശോധന നടത്തിയിരുന്നു. ബലക്ഷയം ബോദ്ധ്യപ്പെട്ടതിനെതുടർന്ന് ഭാരവണ്ടി ഗതാഗതം നിരോധിച്ചുകൊണ്ടുള്ള ബോർഡും, ക്രോസ് ബാറും സ്ഥാപിച്ചെങ്കിലും പിന്നീട് അവ സാമൂഹ്യ വിരുദ്ധർ ഇളക്കിമാറ്റുകയായിരുന്നു. കാലപ്പഴക്കമാണ് പാലത്തിന്റെഅപകടാവസ്ഥക്ക് കാരണമായി അധികൃതൽ നൽകുന്ന വിശദീകരണം.ഇതിനിടെ പ്രളയ ബാധിത പ്രദേശത്തെ റോഡുകളും പാലങ്ങളും മറ്റും നന്നാക്കാൻ ഫണ്ട് ഉണ്ടെങ്കിലും പണിനടക്കാത്തത് രാഷ്ട്രീയ വിരോധമാണെന്ന് നാട്ടുകാരുടെ പക്ഷം.

പ്രളയബാധിത പ്രദേശം

കാലപ്പഴക്കം പ്രശ്നം

ഫണ്ട് ഉണ്ടെങ്കിലും പണിയില്ല