പനങ്ങാട്.പനങ്ങാട് എട്ടൊന്ന്കാട് പൊക്കാളിപ്പാടത്ത് ഏറെ വർഷങ്ങൾക്ക് ശേഷം ഇന്നലെ ആരംഭിച്ച വിതയുത്സവം എം.സ്വരാജ് എം.എൽ.എൽ ഉദ്ഘാടനം ചെയ്തു. രാവിലെ മൂടിക്കെട്ടിനിന്ന ആകാശവും പെയ്തിറങ്ങിയ മഴയും വകവെയ്ക്കാതെ മുപ്പതോളം കർഷകതൊഴിലാളികളും, കുമ്പളം പഞ്ചായത്ത്,പനങ്ങാട് കൃഷിഭവൻ,നിലമുടമകളായ കോഴിവളളിൽ ജോയി, എ.പി.കുമാരൻ എന്നിവരും അടങ്ങിയ പൊക്കാളികൃഷിക്കൂട്ടായ്മ 10ഏക്കറോളം തരിശു പാടത്താണ് വിത്ത് വിതച്ചതെന്ന് കർഷകസമിതി പ്രവർത്തകനായ എം.കെ.സുപ്രൻ പഞ്ഞു. ഇതിനായി 220 കിലോ വിത്ത് കൃഷിഭവൻ നൽകി. മുതിർന്ന കർഷകതൊഴിലാളിയായ തങ്കമ്മ,കാർത്യാനി,മണി എന്നിവരുടെ നേതൃത്വത്തിൽ 30-ൽ പരം തൊഴിലാളികൾ അണിനിരന്ന പരമ്പരാഗത വിത്ത് വിതക്കൽകാണുവാൻ പ്രദേശവാസികലും കുട്ടികളും പാഠശേഖരത്തിന്റെ വരമ്പുകളിൽ സ്ഥാനം പിടിച്ചിരുന്നു.ചടങ്ങിൽ കൃഷി ഔഫീസർ പി.എൻ.രാജ് സ്വാഗതം പറഞ്ഞു.പളളൂരുത്തി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എസ്.പീതാംബരൻ,പഞ്ചായത്ത്പ്രസിഡന്റ് സീതാചക്രപാണി,വൈസ് പ്രസിഡന്റ് ടി.ആർ.രാഹുൽ,വാർഡ് മെമ്പർ കെ.ആർ.പ്രസാദ്, ജില്ലാപഞ്ചായത്ത് അംഗം അനിതാഷീലൻ,കർഷകസമിതി മെമ്പർ എം.കെ.സുപ്രൻ,തുടങ്ങിയവർപ്രസംഗിച്ചു.