rajan59
രാജൻ

പിറവം: സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നപാഴൂർ പെറ്റുകുഴിയിൽ രാജൻ (59) മരിച്ചു.തിങ്കളാഴ്ച വൈകിട്ട് 6.45 ന് പാഴൂർ കെ.എം.പി ജംഗ്ഷനിലായിരുന്നു അപകടം. പാഴൂരിൽ നിന്നും പിറവം ഭാഗത്തേക്ക് പോകുകയായിരുന്നരാജൻ സഞ്ചരിച്ചിരുന്ന ബൈക്ക് ജംഗ്ഷൻ കഴിഞ്ഞു വലത്തേക്കുള്ള വഴിക്ക് തിരിയുമ്പോൾ എതിർ ദിശയിൽ നിന്നും അമിത വേഗത്തിൽ വന്ന സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. രാജൻ സമീപത്തെ ഓടയിലേക്ക് വീഴുകയായിരുന്നു. ആദ്യം പിറവത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോലഞ്ചേരിയിലെ ആശുപത്രിയിലും വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളത്തെ ആശുപത്രിയിലേക്കുംമാറ്റിയെങ്കിലും ചൊവ്വാഴ്ച പുലർച്ചെ മരിച്ചു. ഭാര്യ:വത്സ മക്കൾ:രാജേഷ്,രാജി. മരുമക്കൾ: രശ്മി,സാബു. പിതാവ്:വേലപ്പൻ