കൊച്ചി: യു.പി.എ സർക്കാർ നടപ്പിലാക്കിയ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഇല്ലായ്മ ചെയ്യാൻ നരേന്ദ്രമോദി സർക്കാരിന്റെ നടപടികൾക്കെതിരെ ഐ.എൻ.ടി.യു.സി എറണാകുളം ജില്ലാ കമ്മിറ്റി റിസർവ് ബാങ്കിന് മുന്നിൽ ആഗസ്റ്റ് 9 ന് മാർച്ചും ധർണയും നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി പറഞ്ഞു.

ടൗൺഹാളിനു മുന്നിൽ നിന്നാരംഭിക്കുന്ന മാർച്ച് റിസർവ് ബാങ്കിന് മുന്നിൽ യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ നേതൃയോഗത്തിൽ ഏലിയാസ് കാരിപ്ര, തോമസ് കണ്ണാടി, കെ. എസ്. താരാനാഥ്, സൈമൺ ഇടപ്പള്ളി, ടി.കെ. ചെറിയക്കു, ചന്ദ്രലേഖ ശശിധരൻ, എ.എൽ.സക്കീർ ഹുസൈൻ, സെൽജൻ അട്ടിപ്പേറ്റി എന്നിവർ പ്രസംഗിച്ചു.