കൊച്ചി : മാറാടി കുരുക്കുന്നപുരം സെന്റ് മേരീസ് പള്ളിയും വസ്തുവകകളും 1934 ലെ ഭരണഘടന പ്രകാരം ഭരിക്കണമെന്ന് എറണാകുളം ജില്ലാ കോടതി ഉത്തരവിട്ടു. പള്ളിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, പൊതുയോഗം തുടങ്ങിയവ ഇൗ വിധിയുടെ അടിസ്ഥാനത്തിൽ തീരുമാനിക്കാനും കോടതിയുത്തരവിൽ പറയുന്നു. സൗത്ത് മാറാടി സ്വദേശി വി.ഐ. ബേബി, ഇൗസ്റ്റ് മാറാടി സ്വദേശികളായ ജോയ് ഐസക്ക്, സി.വി. സാജു എന്നിവർ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. പള്ളിയുടെ വരവുചെലവു കണക്കുകൾ ലഭിക്കാൻ ഹർജിക്കാർക്ക് അവകാശമുണ്ടെന്ന് വ്യക്തമാക്കിയ കോടതി ഇതിനായി കണക്കുകൾ ആഡിറ്റ് ചെയ്യാനും അനുവദിച്ചിട്ടുണ്ട്.