queens
ക്യൂൻസ് വാക്‌വേയിൽ നിർമ്മിക്കുന്ന ഓപ്പൺ ജിംനേഷ്യത്തിന്റെ രൂപരേഖ

കൊച്ചി: നഗരത്തിലെ പ്രധാന വിശ്രമ കേന്ദ്രമായി മാറിയ ക്യൂൻസ് വാക്ക്‌വേയിൽ ഉടൻ ഓപ്പൺ ജിംനേഷ്യം നിർമ്മിക്കും. ഹൈബി ഈഡൻ എം.എൽ.എയായിരുന്നപ്പോൾ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 54 ലക്ഷം രൂപ മുടക്കിയാണ് പദ്ധതി ആരംഭിക്കുക. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് ചാത്യാത്ത് ക്യൂൻസ് വാക്ക്‌വേ നിർമ്മിച്ചത്. നിരവധി പേരാണ് രാവിലെയും വൈകിട്ടും വാക്ക്‌വേയിൽ എത്തുന്നത്, അവരുടെ നിർദ്ദേശം പരിഗണിച്ചാണ് ഓപ്പൺ ജിംനേഷ്യമെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. പത്ത് ഉപകരണങ്ങളോട് കൂടിയതാണ് ജിംനേഷ്യം. കൊച്ചിയെ അടയാളപ്പെടുത്തുന്ന രീതിയിലുള്ള ഐ ലവ് കൊച്ചി എന്ന ഫോട്ടോ പോയിന്റുമുണ്ടാകും. പൊതുമേഖലാ സ്ഥാപനമായ സിൽക്ക്‌നാണ് പദ്ധതിയുടെ ചുമതല.