നെടുമ്പാശേരി: അപകടഘട്ടളെ സമചിത്തതയോടെ നേരിടുന്നതിന് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകണമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. പുളിയനം ഗവ. ഹയർ സെക്കന്ററി സ്‌ക്കൂളിൽ കേരള സർക്കാരിന്റെ ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ് വിദ്യാർത്ഥികൾക്കായി ആരംഭിക്കുന്ന സുരക്ഷിതത്വ ബോധവത്ക്കരണ ക്ലാസുകളുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.സർക്കാർ സ്‌കൂളുകളിലെ കുട്ടികൾക്ക് സുരക്ഷാരഥം എന്ന മൊബൈൽ പരിശീലന വാഹനം ഉപയോഗിച്ച് സുരക്ഷിതത്വബോധവത്ക്കരണ ക്ലാസുകൾ നൽകുമെന്നും മന്ത്രി വ്യക്തമാക്കി. റോജി എം. ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഫാക്ടറീസ് ആന്റ് ബോയ്ജിലേഴ്‌സ് ഡയറക്ടർ പ്രമോദ് മുഖ്യപ്രഭാഷണം നടത്തി. പാറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീന രാജൻ, സി.എസ്. രാധാകൃഷ്ണൻ, സന്ധ്യ സുകുമാരൻ, എസ്. മണി, മാത്യു വർഗീസ്, ജിമോൻ കോര, എം. റിയാമോൾ, ബി സിയാദ് തുടങ്ങിയവർ പ്രസംഗിച്ചു.