വൈപ്പിൻ.. പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്കയിലെ കൊബ്രേരിയ തിരുനാളിന് ഇന്നലെ കൊടിയേറി.. വൈകീട്ട് 5 ന് കോട്ടപ്പുറം ബിഷപ്പ് ഡോ.. ജോസഫ് കാരിക്കശേരിയാണ് കൊടിയേറ്റിയത്.. റെക്ടർ ജോൺസൻ പങ്കേത്ത് കാർമ്മികത്വം വഹിച്ചു.ഫാ. ഡയസ് ആന്റണി കുർബാനക്ക് നേതൃത്വം വഹിച്ചു. ദീപാലാങ്കാരങ്ങളുടെ സ്വിച്ച് ഓൺ കളക്ടർ എസ് സുഹാസ് നിർവഹിച്ചു..
ഇന്ന് രാവിലെ കുർബാന, വൈകിട്ട് മുൻ വികാരിമാർക്ക് സ്വീകരണം, രാത്രി കലാപരിപാടികൾ, ആഗസ്റ്റ് 1 ന് രാവിലെ കുർബാന, രാത്രി 7 ന് വിദ്യാഭ്യാസ അവാർഡ് വിതരണം, തുടർന്ന് നൃത്ത അരങ്ങേറ്റം, 2 ന് രാവിലെ പ്രദക്ഷിണം, വൈകീട്ട് ദിവ്യബലി.. 3 ന് രാവിലെ ദിവ്യബലി , വൈകീട്ട് പ്രസുദേന്തി വാഴ്ച.. 4 ന് രാവിലെ ദിവ്യബലി, വൈകീട്ട് വരാപ്പുഴ മുൻ ആർച്ച് ബിഷപ്പ് ഡോ.. ഫ്രാൻസിസ് കല്ലറക്കലിന് സ്വീകരണം, തിരുനാൾ ദിനമായ 5 ന് രാവിലെ 6 മുതൽ 8.30 വരെ ദിവ്യബലി.. രാവിലെ 9.30 മുതൽ നേർച്ച സദ്യ, 10 ന് വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപറമ്പിലിന്റെ കാർമ്മികത്വത്തിൽ ദിവ്യബലി..
ആഗസ്റ്റ് 11 ന് ഉച്ചക്ക് 2 ന് ജലഘോഷയാത്ര , എസ് ശർമ്മ എം എൽ എ ഫ്‌ളാഗ് ഓഫ് ചെയ്യും.. വൈകീട്ട് നടക്കുന്ന സമ്മേളനം മന്ത്രി വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യും.. 15 ന് എട്ടാമിടം..