കൊച്ചി: കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്‌നോളജിയിൽ സീനിയർ റിസർച്ച് ഫെല്ലോ, യംഗ് പ്രഫഷണൽ എന്നീ തസ്തികകളിലെ ഒരു താത്കാലിക ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി 2019 ആഗസ്റ്റ് 2ന് രാവിലെ 10ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടക്കും. ഫിഷ് പ്രോസസിംഗ് ടെക്‌നോളജി/പോസ്റ്റ് ഹാർവസ്റ്റ് ടെക്‌നോളജി/ഇൻഡസ്ട്രിയൽ ഫിഷറീസ്/ഫുഡ് സയൻസ്/ഫുഡ് ടെക്‌നോളജി എന്നീ വിഷയങ്ങളിലൊന്നിലെ ബിരുദാനന്തരബിരുദമാണ് സീനിയർ റിസർച്ച് ഫെല്ലോ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള യോഗ്യത. ഫിഷറീസ് സയൻസ്/ ഫുഡ് സയൻസ്/ഇൻഡസ്ട്രിയൽ ഫിഷ് ആൻഡ് ഫിഷറീസ് എന്നിവയിൽ ഏതിലെങ്കിലും ബിരുദമാണ് യംഗ് പ്രഫഷണൽ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള യോഗ്യത. കൂടുതൽ വിവരങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ www.cift.res.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.