ആലുവ: നൊച്ചിമ കോമ്പാറ കവല വീതികൂട്ടി വികസിപ്പിക്കണമെന്ന് ഡി.വൈ.എഫ്.ഐ എടത്തല വെസ്റ്റ് മേഖല സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എ. അബ്ദുൾ സമദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഒ.എ. ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് ഭാരവാഹികളായ കെ.എ. അഫ്‌സൽ, എം.യു. പ്രമേഷ്, എം.എച്ച്. സുധീർ, എം.എ. അജീഷ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ഒ.എ. ഷാനവാസ് (പ്രസിഡന്റ്), ഷിബു പള്ളിക്കുടി (സെക്രട്ടറി), പി.എം. സലാം (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.