ആലുവ: ആലുവയിൽ നിന്നും പുളിയനം വഴി അങ്കമാലി, ആലുവ സർക്കുലർ ബസ് സർവീസ് ആരംഭിക്കണമെന്ന് എൻ.സി.പി ആലുവ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
എൽ.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ കെ.എം. കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.എച്ച്. ശംസുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. മുരളി പുത്തൻവെളി ശിവരാജ്ജ് കോബാറ, മുഹമ്മദലി, ജോയി, അസീസ് മാങ്ങാറ്റുകര, എം.എം. അലിക്കുഞ്ഞ് എന്നിവർ പ്രസംഗിച്ചു. മോഹനൻ സ്വാഗതവും ടി എം അബ്ദുൾ റഹിം നന്ദിയും പറഞ്ഞു