കൊച്ചി: എസ്.എൻ.ഡി.പി യോഗം വൈറ്റില ശാഖയിലെ കുമാരനാശാൻ കുടുംബയൂണിറ്റിന്റെ 20ാമത് വാർഷിക പൊതുയോഗം ശാഖാ മന്ദിരത്തിൽ നടന്നു. കണയന്നൂർ യൂണിയൻ അഡ്മിനിട്രേറ്റീവ് അംഗം എൽ. സന്തോഷ് യോഗം ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ടി.ജി. സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ പ്രിൻസ് മാമ്പ്രയിൽ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ടി.പി. അജികുമാർ,​ കെ.ഡി. പീതാംബരൻ,​ സി.എൻ. വിദ്യാനന്ദൻ,​ പി.ആർ. രതീഷ്,​ വനിതാസംഘം സെക്രട്ടറി ഭാരതി ഗോപി,​ പി.പി. ബാബു പുളിമൂട്ടിൽ എന്നിവർ സംസാരിച്ചു. യൂണിറ്റ് അംഗങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു.