ആലുവ: ആർക്കും അനായാസം യോഗ സ്വയം പരിശീലിക്കാനുള്ള ലളിതമായ നിർദ്ദേശങ്ങളും ക്രമങ്ങളും വിവരിക്കുന്ന കൈപ്പുസ്തകം സൗജന്യമായി സംസ്ഥാനത്ത് വിതരണം ചെയ്യുവാനുള്ള പദ്ധതി ആസൂത്രണം ചെയ്യുകയാണ് 'എൻെറ ഗ്രാമം ഗാന്ധിജിയിലൂടെ' ശ്രീമൻ നാരായണൻ. 'ആരോഗ്യത്തിന് യോഗ' എന്ന പദ്ധതി ഇന്ന് രാവിലെ ഒമ്പതിന് എറണാകുളം സന്ധൃയിൽ എം.കെ. സാനു ഉദ്ഘാടനം ചെയ്യും. യോഗാചാര്യൻ എസ്. ആന്റണി പങ്കെടുക്കും.