കൊച്ചി: നഗരത്തിൽ ഹാഷിഷുമായി ബി.ടെക് വിദ്യാർത്ഥികളായ ചേർത്തല പൂച്ചാക്കൽ സ്വദേശി ഉദയൻ (20), ചമ്മനാട് കോടംതുരുത്ത് വിഷ്‌ണു (20), ചോറ്റാനിക്കര എളയിടത്ത് ഗ്രിഗറി ജോൺ (20) എന്നിവരെ സെൻട്രൽ പൊലീസ് അറസ്‌റ്റു ചെയ്‌തു. ഇവരിൽ നിന്ന് 20 ഗ്രാം ഹാഷിഷ് പിടിച്ചെടുത്തു. നോർത്ത് റെയിൽവേ സ്‌റ്റേഷനു സമീപം കഞ്ചാവ് വിൽപ്പന നടത്താനുള്ള ശ്രമത്തിനിടെ 50 ഗ്രാമുമായി ആദിനാട് വിഷ്‌ണു ഭവനത്തിൽ വിമലിനെ (24) നോർത്ത് പൊലീസ് പിടികൂടി.വൈറ്റിലയിൽ ലോഡ്ജുകൾ കേന്ദ്രീകരിച്ച് നടന്ന പരിശോധനയിൽ മുഹമ്മദ് ഇർഷാദ്, മുഹമ്മദ് ഷൻഫിർ, മസൂദ് എന്നിവരെ 60 ഗ്രാം കഞ്ചാവുമായി കടവന്ത്ര പൊലീസ് പിടികൂടി.