കൊച്ചി: എസ്.എസ്.എൽ.സി., പ്ലസ് ടു, മതബോധനം ഉന്നത വിജയികളെ ആദരിക്കാനായി ബോൾഗാട്ടി ക്രിസ്ത്യൻ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ് വിതരണ സമ്മേളനം ഫാ. ഫെലിക്‌സ് ചക്കാലക്കൽ ഉദ്ഘാടനം ചെയ്തു. കെ.എൽ.സി.എ. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഷെറി. ജെ. തോമസ് മുഖ്യാതിത്ഥിയായി. ബി.സി.എസ്.എസ്. പ്രസിഡന്റ് നിക്കോളാസ് ഡിക്കോത്ത് അദ്ധ്യക്ഷനായി. തദേവൂസ് എം.ജെ, ആന്റണി റോജൻ, ബിജു ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.