കൊച്ചി: തമ്മനം നളന്ദ പബ്ളിക് സ്കൂളിലെ ജേർണൽ ക്ളബ് അംഗങ്ങളുടെ കൂട്ടായ്മയിൽ വിദ്യാർത്ഥികളുടെ കലാ-കായിക-സാഹിത്യ- സാംസ്കാരിക പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി നളന്ദ വോയ്സ് എന്ന പത്രത്തിന്റെ ആദ്യപ്രതി പി.കെ ജയചന്ദ്രൻ പ്രകാശനം ചെയ്തു. ചടങ്ങിൽ പ്രിൻസിപ്പൽ കവിത.എൻ.പി,​ സ്കൂൾ സെക്രട്ടറി കെ.ജി ബാലൻ,​ മാനേജർ വി.കെ ഭാസ്കരൻ,​ വൈസ് പ്രിൻസിപ്പൽ മായ കൃഷ്ണൻ എന്നിവർ സംബന്ധിച്ചു. സിറ്റി വോയ്സ് വീക്കിലി പത്രത്തിന്റെ ജില്ലാ കറസ്‌പോണ്ടന്റ് ലേഖ പ്രമോദിന്റെ നേതൃത്വത്തിൽ 5 മുതൽ 9 വരെയുള്ള ക്ളാസുകളിൽ വിദ്യാർത്ഥികൾ പത്രത്തിന്റെ പ്രവർത്തനങ്ങളിൽ പങ്കു വഹിച്ചു.