ഇടപ്പള്ളി :കളമശേരി - വല്ലാർപാടം കണ്ടെയ്നർ റോഡിലെ ഇരുട്ടകറ്റാൻ 21കോടി രൂപയുടെ വഴിവിളക്ക് പദ്ധതിയുമായി ദേശീയപാത അതോറിട്ടി. പദ്ധതി കേന്ദ്ര സർക്കാരിന്റെ
അനുമതിക്കായി അയച്ചു കഴിഞ്ഞു.

അനുമതി ലഭിച്ചാലുടൻ പതിനേഴു കിലോമീറ്റർ ദൂരത്തു റോഡിനു ഇരുവശവും വഴി വിളക്ക് സ്ഥാപിക്കാനുള്ള നടപടികൾ തുടങ്ങുമെന്ന് അസിസ്റ്റന്റ്
എക്സിക്യൂട്ടീവ് എൻജിനീയർ ദിനേശ് പറഞ്ഞു.

കണ്ടെയ്നർ റോഡിൽ വഴിവിളക്ക് ഇല്ലാത്തതിനാൽ
അപകടങ്ങൾ പതിവാണ്. ഇരുചക്ര വാഹന യാത്രക്കാരാണ് കൂടുതലും ഇരകളാവുക. മുൻപ്
പ്രധാനമന്ത്രിക്ക് ഇതുവഴി യാത്ര ഒരുക്കിയപ്പോൾ
താൽക്കാലികമായി വിളക്കുകൾ സ്ഥാപിക്കുകയായിരുന്നു .

സാമൂഹ്യ വിരുദ്ധന്മാരും രാത്രികളിൽ ഇവിടം താവളമാക്കി.

ചേരാനെല്ലൂർ സിഗ്നൽ കടന്നാൽ മുളവുകാട് വരെ പിടിച്ചുപറി, വാഹനങ്ങളിൽ നിന്നും ബാറ്ററി
ഉൾപ്പെടയുള്ള മോഷണം എന്നിവയൊക്കെ പതിവ് സംഭവങ്ങൾ.

വാഹനങ്ങളിൽ അനാശാസ്യവും പതിവാണ്.
പൊലീസും രാത്രികാലങ്ങളിൽ വേണ്ടത്ര പരിശോധനകളും നടത്താറില്ല .