മുവാറ്റുപുഴ: മൂവാറ്റുപുഴ ടൗൺ യു.പി.സ്കൂളിൽ നിലവിലുള്ള എൽ.പി.എസ്.ടി അദ്ധ്യാപക ഒഴിവിലേയ്ക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. അർഹരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഇന്ന് രാവിലെ 11ന് സ്കൂൾ ഓഫീസിൽ ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.