ഇടപ്പള്ളി : ഇടപ്പള്ളി പള്ളിക്കു മുന്നിലെ അനധികൃത ബസ് സ്റ്റോപ്പ് മാറ്റിയതോടെ കലൂർ റോഡിലെ ഗതാഗത കുരുക്കിന് ആശ്വാസമായി. മന്നം സ്മാരകത്തിനടുത്തായുള്ള കാത്തിരുപ്പു കേന്ദ്രത്തിനു മുന്നിലാണ് പകരം
സ്റ്റോപ്പ്. ആലുവ,പറവൂർ ഭാഗങ്ങളിൽ നിന്നും വരുന്ന ബസുകൾ ഇവിടെ നിർത്തി വേണം യാത്രക്കാരെ കയറ്റാനും ഇറക്കാനും. സ്റ്റോപ്പ് മാറിയതോടെ പള്ളിക്കു മുന്നിലെ വലിയ ഗതാഗത കുരുക്കാണ് ഒഴിവായത് . ഇടപ്പള്ളിക്കും ചങ്ങമ്പുഴ പാർക്കിനുമിടയിൽ മൂന്നു ബസ് സ്റ്റോപ്പുകളാണ് അനുവദിച്ചിട്ടുള്ളത് . ഇവിടങ്ങളിൽ യാത്രക്കാർക്ക് കാത്തിരിപ്പു കേന്ദ്രങ്ങളും സ്ഥാപിച്ചിട്ടുണ്ട് . എന്നാൽ തോന്നിയ പോലെ ബസുകൾ നിർത്തുന്നത് മൂലം കാത്തിരിപ്പു കേന്ദ്രങ്ങൾ ഏറെ നാളായി അനാഥമായി കിടക്കുകയായിരുന്നു .
#ബോർഡ് സ്ഥാപിച്ചിട്ടും കാര്യമില്ല
പള്ളിക്കു മുന്നിൽ ബസുകൾ നിർത്തരുതെന്ന് കാണിച്ച് പൊലിസ് ബോർഡ് സ്ഥാപിച്ചിരുന്നെങ്കിലും യാത്രക്കാർ ഇത് കണ്ടില്ലെന്ന് നടിച്ചു. പള്ളിക്കു മുന്നിൽ ഇപ്പോഴും ചില ബസുകാർ നിയമം പാലിക്കുന്നില്ല .പരിഷ്ക്കരണം നടപ്പിലാക്കി ദിവസങ്ങൾ പിന്നിടുമ്പോഴും വീണ്ടും പഴയപടി തുടരുകയാണ്. ട്രാഫിക് നിയന്ത്രണത്തിന് മൂന്നു പേര് ഇവിടെയുള്ളപ്പോഴാണ് ഇത് നടക്കുന്നത് .
#പരിഷ്ക്കാരങ്ങൾ കൂടുതൽ സ്ഥലത്തേക്ക് : സി .ഐ
നഗരത്തിലെ തിരക്കുള്ള കവലകളിൽ സ്റ്റോപ്പുകളും മറ്റും പുനഃക്രമീകരിക്കുന്നത് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കി വരികയാണെന്ന് ട്രാഫിക് സി .ഐ .അനീഷ് ജോയ് പറഞ്ഞു . ഇടപ്പള്ളി -ഗുരുവായൂർ റോഡിലെ ഗതാഗത കുരുക്കിന് പരിഹാര നടപടികൾ ആലോചിച്ചു വരികയാണ് .ഇതിന്റെ
ഭാഗമായി അൽ -അമീൻ സ്കൂളിന്റെ മുന്നിലുള്ള യു ടേൺ ഒഴിവാക്കി പകരം ഓവർ ബ്രിഡ്ജിനു അടിഭാഗത്തുകൂടെ വാഹനങ്ങൾ കടത്തിവിടാന് ആലോചികേകുനേനുണ്ട്.
ചിത്രം :സ്റ്റോപ്പ് മാറ്റിയിട്ടും കഴിഞ്ഞ ദിവസം പകൽ പള്ളിക്കു മുന്നിൽ
നിർത്തി യാത്രക്കാരെ കയറ്റുന്ന കെ .എസ് .ആർ .ടി .സി ബസ് (ചിത്രം മെയിലിൽ
ആണ് അയച്ചിട്ടുള്ളത് )