മൂവാറ്റുപുഴ: ബി.ജെ.പി മേഖലാ പ്രവർത്തന നേതൃയോഗം ജില്ലാ പ്രസിഡന്റ് എൻ.കെ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കൺവീനർ പി.പി. സജീവ് അദ്ധ്യക്ഷത വഹിച്ചു. 2019 ലെ മെമ്പർഷിപ്പ് പ്രവർത്തനത്തിന്റെ ഭാഗമായാണ് മേഖലാ പ്രവർത്തകയോഗം നടന്നത്. സംസ്ഥാന സഹ. കൺവീനർ അഡ്വ.പി. സുധീർ, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എം.എൻ. മധു, നിയോജക മണ്ഡലം പ്രസിഡന്റ് എ.എസ്. ബിജുമോൻ, ജില്ലാ സഹ. കൺവീനർ കെ.എസ്. ഉദയകുമാർ, വ്യവസായ സെൽ ജില്ലാ കൺവീനർ പി.ആർ. വിജയകുമാർ, മണ്ഡലം കൺവീനർ കെ.പി. തങ്കുകുട്ടൻ എന്നിവർ പ്രസംഗിച്ചു.