മൂവാറ്റുപുഴ: ഖാദർ കമ്മിറ്റി റിപ്പോർട്ടും വിദ്യാഭ്യാസ മേഖലയും എന്ന വിഷയത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മൂവാറ്റുപുഴ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെമിനാർ നടത്തി. മൂവാറ്റുപുഴ എസ്.എൻ ബി എഡ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ അദ്ധ്യാപക സംഘടനാ പ്രതിനിധികളും വിദ്യാഭ്യാസ പ്രവർത്തകരും പങ്കെടുത്തു. പ്രൊഫ. പി.കെ. രവീന്ദ്രൻ വിഷയാവതരണം നടത്തി. പി.വി. ഷാജി അദ്ധ്യക്ഷത വഹിച്ചു. കെ.കെ. കുട്ടപ്പൻ സ്വാഗതം പറഞ്ഞു. ഷെറിൽ ജേക്കബ്, എൽ. മാഗി, കെ.കെ. സുനിൽകുമാർ, സുനിമോൾ. ടി എന്നിവർ സംസാരിച്ചു. പരിഷത്ത് ജില്ലാ വിദ്യാഭ്യാസ വിഷയസമിതി ചെയർമാൻ കെ.കെ. ഭാസ്‌കരൻ മോഡറേറ്ററായിരുന്നു. വിദ്യ നന്ദി പറഞ്ഞു. കെ.ആർ. വിജയകുമാർ, മദനമോഹനൻ എന്നിവർ നേതൃത്വം നൽകി.