muthalakkadve
കർക്കിടക വാവുബലി കാലടിയിൽ

കാലടി: കർക്കിടക വാവുബലിതർപ്പണത്തിനായി ആ ദി ശങ്കര ജന്മഭൂമി ക്ഷേത്രത്തിലെ മുതലക്കടവിൽ നുറ് കണക്കിന് വിശ്വാസികൾ എത്തിച്ചേർന്നു. ശ്രീ ശങ്കരാചാര്യരുടെ കുലദേവ ക്ഷേത്രമായ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പ്രത്യേക വഴിപാടുകളും, പൂജകളും നടന്നു. മുതലക്കടവിലെ സോപാനം ഓഡിറ്റോറിയത്തിൽ ഒരുക്കിയ ബലി തറകളിൽ തൂശനിലയിൽ എള്ളു o. അരിയും പൂവും, തുളസിയുo നിവേദിച്ച് മേൽശാന്തിയുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് വിശ്വാസികൾ ബലിതർപ്പണം നടത്തി.തുടർന്ന് മുതലക്കടവിലെത്തി പെരിയാറിൽ ഒഴുക്കി. മുതലക്കടവിൽ വെളുപ്പിന് നാല് മണിയോടെ പിതൃതർപ്പണത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കി ബാലചന്ദ്രൻ ഇളയിത്, ബാബു എന്നി ശാന്തിമാരുടെ നേതൃത്വത്തിൽ 16 ഓളം ശാന്തി മാ ർ കർക്കിടക വാവ് ബലിക്ക് പൗരോഹിത്യം വഹിച്ചു.ശ്രീ കൃഷ്ണ സ്വാമി ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളുടെ മേൽനോട്ടത്തിൽ നടത്തിയ പിതൃദർപ്പണത്തിൽ ആയിരങ്ങളെത്തി ബലിയിട്ടു.പ്രഭാത പ്രസാദ ഊട്ടും നടത്തി.