socialissu
തൃക്ക ജനശക്തിറോഡിൽ പഴക്കം ചെന്ന പൈപ്പുകൾ മാറ്റാൻ സ്ഥാപിക്കുവാൻ നടപടികൾ ആരംഭിച്ചപ്പോൾ

# പഴക്കംചെന്ന പൈപ്പുകൾ മാറ്റാൻ നടപടി
മൂവാറ്റുപുഴ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ അധികാരികളുടെ കണ്ണുതുറന്നു. തൃക്ക - ജനശക്തിറോഡിൽ പഴക്കംചെന്ന പൈപ്പുകൾ മാറ്റാൻ നടപടി തുടങ്ങി. നഗരസഭയിലെ ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന പ്രധാന റോഡായ ഇവിടെ പൈപ്പ് പൊട്ടൽ പതിവായിരുന്നു. വെള്ളക്കെട്ടിലൂടെ വാഹനങ്ങൾ സഞ്ചരിക്കുന്നതിനാൽ റോഡും കുളമായിരുന്നു.

അരനൂറ്റാണ്ടോളം പഴക്കമുള്ള ആസ്ബസ്റ്റോസ് പൈപ്പുകളാണ് മണ്ണിനടിയിൽ കിടക്കുന്നത്. കാലപ്പഴക്കവും വെള്ളം തുറന്നുവിടുമ്പോഴുണ്ടാകുന്ന മർദ്ദവുമാണ് പൈപ്പുകൾ അടിക്കടി പൊട്ടാൻ കാരണം. സായിമന്ദിരം റോഡ് മുതൽ കോച്ചേരിമുക്ക് വരെ നീളുന്ന ഭാഗത്താണ് പലസ്ഥലങ്ങളിലായി നിരന്തരം പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതും റോഡ് തകരുന്നതും. ഇതിൽ കുറച്ചുഭാഗത്ത് പൈപ്പുകൾ മാറ്റിസ്ഥാപിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് പി.വി.സി പൈപ്പ് സ്ഥാപിക്കുന്നതിനുള്ള നടപടി തുടങ്ങിയത്.


റോഡ് തകർച്ചയ്ക്ക് കാരണം

# നിരന്തരമായ പൈപ്പ് പൊട്ടൽ.

# അശാസ്ത്രീയമായ റോഡ് നിർമാണം

# മഴവെള്ളമൊഴുകാൻ ഓടയില്ല

# വെള്ളം റോഡിൽ കെട്ടി നിൽക്കുന്നു.