joseph
അനിൽ ജോസ് ജോസഫ്

കൊച്ചി : ദക്ഷിണ നാവികത്താവളത്തിലെ ഐ.എൻ.എസ് വെണ്ടുരുത്തിയുടെ കമാൻഡിംഗ് ഓഫീസറും സ്റ്റേഷൻ ഡയറക്ടറുമായി കമ്മഡോർ അനിൽ ജോസ് ജോസഫ് ചുമതലയേറ്റു.

ചങ്ങനാശേരി തുരുത്തി സ്വദേശിയായ അനിൽ ജോസ് ഡെറാഡൂണിലെ രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ്, നാഷണൽ ഡിഫൻസ് അക്കാഡമി എന്നിവി‌ങ്ങളിലാണ് പരിശീലനം നേടിയത്. ആന്റി സബ് മറൈൻ വാർഫെയർ സ്പെഷ്യലിസ്റ്റായി 1986 ലാണ് അദ്ദേഹം സേനയിൽ ചേർന്നത്. സേനയുടെ കപ്പലുകളിൽ കമാൻഡറായി പ്രവർത്തിച്ചിട്ടുണ്ട്. വിശിഷ്ട സേവാമെഡൽ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.