മുവാറ്റുപുഴ: അന്നൂർ ദന്തൽ കോളേജിന്റെയും ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ മലനാട് ബ്രാഞ്ചിന്റെയും സംയുക്താഭിമുഖ്യത്തിൽ ഓറൽ ഹൈജീൻ ഡേയോടനുബന്ധിച്ചു ഡെന്റ് ഒ ഫെസ്റ്റ് 2019 എന്ന പേരിൽ ഇന്നും നാളെയും ദന്തൽ എക്സിബിഷൻ നടത്തും. ഇന്ന്‌ രാവിലെ 10ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ എക്സിബിഷൻ ഉദ്‌ഘാടനം ചെയ്യും. ജഡ്ജി ചെറിയാൻ കുര്യാക്കോസ് മുഖ്യ പ്രഭാഷണംനടത്തും. വിവിധ ദന്തൽ, മെഡിക്കൽ വിഭാഗങ്ങളുടെ സ്റ്റാളുകളും ത്രീ ഡി മോഡലുകളുടെ അവതരണവും ദന്തൽകിറ്റ് വിതരണവും ഉണ്ടാകും. ദന്ത പരിശോധനയും തുടർ ചികിത്സാ സൗകര്യങ്ങളും ലഭിക്കും. കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് ചെയർമാൻ അഡ്വ. ടി.എസ് . റഷീദ്, പ്രിൻസിപ്പൽ ഡോ. ജിജു ജോർജ് ബേബി, സ്റ്റുഡന്റ്സ് ഡീൻ ഡോ. ജോസ് പോൾ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.