മൂവാറ്റുപുഴ: കേരള പ്രവാസിസംഘം പായിപ്ര മേഖലാ കൺവെൻഷൻ ഇന്ന് വൈകിട്ട് 5 ന് പായിപ്ര സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ജില്ലാ സെക്രട്ടറി സി.ഇ. നാസർ ഉദ്ഘാടനം ചെയ്യും. മേഖലാ കൺവീനർ അഫ്‌സൽ എള്ളുമല അദ്ധ്യക്ഷത വഹിക്കും. ഏരിയാതല മെമ്പർഷിപ്പ് വിതരണം എൽദോ എബ്രഹാം എം. എൽ.എ ഉദ്ഘാടനം ചെയ്യും. കേരള പ്രവാസി വെൽഫെയർ ബോർഡിൽ അംഗമാകുന്നതിനുള്ള ഫോറം യോഗത്തിൽ വിതരണം ചെയ്യുമെന്ന് മേഖലാ കൺവീനർ അറിയിച്ചു.