mg-sreekumar
ആലുവ അദ്വൈതാശ്രമത്തിൽ പിന്നണി ഗായകൻ എം.ജി. ശ്രീകുമാറും ഭാര്യ രാജിയും ബലിതർപ്പണത്തിനെത്തിയപ്പോൾ

എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ, സിനിമ പിന്നണി ഗായകൻ എം.ജി. ശ്രീകുമാർ എന്നിവരും അദ്വൈതാശ്രമത്തിൽ ബലിയിട്ടു

ആലുവ: ആലുവ അദ്വൈതാശ്രമത്തിൽ കർക്കടക വാവ് ബലിതർപ്പണത്തിന് പ്രമുഖരുടെ നീണ്ടനിരയായിരുന്നു. എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ, സിനിമ പിന്നണി ഗായകൻ എം.ജി. ശ്രീകുമാർ, ആലപ്പുഴ ജില്ലാ ജഡ്ജി അനിൽകുമാർ, ആലുവ മുനിസിഫ് സിന്ധു തങ്കം എന്നിവർ ഉൾപ്പെടെ ആയിരങ്ങളാണ് ബലിതർപ്പണത്തിനെത്തിയത്.

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളിപ്പള്ളി നടേശന്റെ അനന്തരവൻ ആർ.എസ്. ബിജുവിനൊപ്പമാണ് എം.ജി. ശ്രീകുമാറും ഭാര്യ രാജി ശ്രീകുമാറും ബലിയിടാനെത്തിയത്. രണ്ടാം വട്ടമാണ് എം.ജി. ശ്രീകുമാർ അദ്വൈതാശ്രമത്തിൽ ബലിയിടാനെത്തുന്നത്. ബലിയിട്ട ശേഷം കുറിച്ചി അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയുമായും ആശ്രമം ഭക്തജന സമിതി ഭാരവാഹികളുമായും കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് എം.ജി. ശ്രീകുമാറും ഭാര്യയും മടങ്ങിയത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് അദ്വൈതാശ്രമത്തിൽ കൂടുതൽ പേർ ബലിതർപ്പണത്തിനെത്തി.